ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട് നൽകി.
ഹൈക്കോടതിയിൽ എസ്ഐടി പ്രത്യേക അപേക്ഷ നൽകി
