ദില്ലി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ മർദിച്ച കേസിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കേസിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബിഎൻഎസ് സെക്ഷൻ 115, 126, 351 പ്രകാരമാണ് വീരേന്ദർ സെജ്വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്വാൾ, അങ്കിത് ധവാനെന്ന യാത്രക്കാരനെ മർദിച്ചത്. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.
എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു
