1 45

റീഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ നിരാശരായ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ദേശീയ ഉപഭോക്തൃ ഹെല്‍പ് ലൈന്‍. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മാത്രം എന്‍.സി.എച്ച് 62,700 പരാതികള്‍ പരിഹരിച്ചു. ഈ വര്‍ഷം ഏപ്രില്‍ 25 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലാണ് ഇത്രയും പരാതികള്‍ പരിഹരിച്ചത്. 45 കോടി രൂപ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കിയതായും ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ പറയുന്നു. ഇ-കൊമേഴ്‌സ്, ട്രാവല്‍-ടൂറിസം, ഏജന്‍സി സര്‍വിസ്, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, എയര്‍ലൈന്‍ തുടങ്ങിയ അഞ്ച് വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് റീഫണ്ടിന്റെ 85 ശതമാനവും നല്‍കിയത്. ഇ-കൊമേഴ്‌സ് വിഭാഗമാണ് പരാതികളില്‍ ഏറ്റവും മുന്നില്‍. ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ 39,965 പരാതികള്‍ പരിഹരിച്ച് 32 കോടി രൂപയുടെ റീഫണ്ട് നല്‍കി. ട്രാവല്‍ ടൂറിസം മേഖലയില്‍നിന്ന് ലഭിച്ച 4,050 പരാതി പരിഹരിച്ച് 3.5 കോടി രൂപയുടെ റീഫണ്ട് നല്‍കി. 1915 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ 17 ഭാഷകളില്‍ പരാതി നല്‍കാനാണ് ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം സൗകര്യം ഒരുക്കിയിരിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *