Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 31, ബുധനാഴ്ച

◾https://dailynewslive.in/ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വര്‍ഷാവസാന അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 4.18 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2026 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.51 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരളത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ഇത്തവണയും പപ്പാഞ്ഞികൾ ഉയരുന്നു. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. ‘ഗലാ ഡി. ഫോർട്ട് കൊച്ചി’യുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. […]

Posted inബിസിനസ്സ്

ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥ!

ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2025 ലെ സാമ്പത്തിക വര്‍ഷാവസാന അവലോകന റിപ്പോര്‍ട്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ 4.18 ട്രില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2026 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.51 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ല്‍ ബ്രിട്ടനെ മറികടന്ന് […]

Posted inടെക്നോളജി

യൂട്യൂബ് ഫീഡില്‍ നിലവാരം കുറഞ്ഞ എ.ഐ വിഡിയോകള്‍!

യൂട്യൂബ് തങ്ങളുടെ ഫീഡില്‍ എ.ഐ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പറയുമ്പോഴും, പുതിയ ഉപയോക്താക്കള്‍ക്ക് റെക്കമെന്‍ഡ് ചെയ്യുന്ന വിഡിയോകളില്‍ 20 ശതമാനവും നിലവാരം കുറഞ്ഞ എ.ഐ വിഡിയോകളെന്ന് പഠനം. നിലവാരമില്ലാത്തതും വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നതുമായ എ.ഐ വിഡിയോകളെ യൂട്യൂബ് അല്‍ഗോരിതം പ്രോത്സാഹിപ്പിക്കുന്നുവെന്ന് വെളിപ്പെട്ടതായി, ഒരു പ്രമുഖ വിഡിയോ എഡിറ്റിങ് സ്ഥാപനം അവകാശപ്പെടുന്നു. ജനപ്രിയമായ 15000 ചാനലുകള്‍ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് സ്ഥാപനം അവകാശപ്പെടുന്നു. ഇതില്‍ 278 ചാനലുകള്‍ നിലവാരമില്ലാത്ത എ.ഐ വിഡിയോകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയാണത്രെ. അതേസമയം, ഈ അവകാശവാദം ശരിയല്ലെന്നും […]

Posted inവിനോദം

‘സര്‍വ്വം മായ’ ചിത്രത്തിലെ പുതിയ ഗാനം

അഖില്‍ സത്യന്‍- നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ആഗോള കളക്ഷനായി 50 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുതു മഴ എന്നുതുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്. മനു മഞ്ജിത് ആണ് വരികളെഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ആലാപനം. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും […]

Posted inവിനോദം

‘ടോക്‌സിക്’ ചിത്രത്തിലെ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

യാഷ്- ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിലെ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗംഗ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്. അതേസമയം നാദിയ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കിയാര എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ടോക്‌സികിന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെജിഎഫ് ചിത്രത്തില്‍ യാഷുമായി മുന്‍കാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂര്‍ […]

Posted inഓട്ടോമോട്ടീവ്

പഞ്ച് ഇവിയുടെ അപ്ഡേറ്റ് വേര്‍ഷനുമായി ടാറ്റ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ കോംപാക്റ്റ് ഇലക്ട്രിക് വാഹനമായ പഞ്ച് ഇവിയുടെ അപ്ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ സിയറ ഇവിയോടൊപ്പം, 2026 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് മോഡലുകളില്‍ ഒന്നാണ് പഞ്ച് ഇവി. ടാറ്റയുടെ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കാന്‍ വേണ്ടിയാണ് പഞ്ച് ഇവിയുടെ അപ്ഡേറ്റ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ടാറ്റ അതിന്റെ പുതിയ ഇലക്ട്രിക് മോഡലുകളില്‍ നിന്ന് പ്രചോദനം […]

Posted inപുസ്തകങ്ങൾ

നീല ഗ്രഹത്തിലെ ചുവന്ന സൂര്യാസ്തമയം

പുതിയ മുളകള്‍ വലിയ ശിഖരങ്ങളായി ആകാശ വിതാനത്തിലേക്ക് പടരുന്നതോടെ വൃക്ഷം പുതുശോഭയണിയുന്നു.പഴയ നഷ്ടങ്ങള്‍ പതിയെ വിസ്മൃതിയിലേക്ക് പോകുന്നു. വീണടിഞ്ഞുപോയ ശാഖികളെയോര്‍ത്ത് ഒരു വൃക്ഷത്തിനും വിലപിച്ചു നില്‍ക്കാനാവില്ല. ഋതുഭേതങ്ങള്‍ക്കനുസരിച്ച് തളിര്‍ക്കുകയും പൂക്കുകയും ചെയ്യുക എന്നത് ഒരു വൃക്ഷത്തിന്റെ ധര്‍മ്മമാണ് സാഹചര്യങ്ങള്‍ എത്രമേല്‍ വിപരീതമായാലും പ്രതിസന്ധികള്‍ എത്രമേല്‍ തീവ്രതരമായാലും ജൈവചോദനയുടെ ബഹിര്‍സ്പുരണമായി പുതുനാമ്പുകള്‍ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.അത് ജീവന്റെ അതിശയനൈരന്തര്യമാണ്. ഓര്‍മ്മകളും മുദ്രകളും യാത്രകളും സമന്വയിച്ചൊരു പുസ്തകം. ‘നീല ഗ്രഹത്തിലെ ചുവന്ന സൂര്യാസ്തമയം’. മുരളീധരന്‍ പുത്തന്‍പുരയില്‍. കൈരളി ബുക്‌സ്. വില 209 […]

Posted inആരോഗ്യം

മൂക്കില്‍ വിരലിടുന്നവര്‍ക്ക് ഡിമെന്‍ഷ്യ സാധ്യത കൂടുതല്‍!

മൂക്കില്‍ വിരലിടുന്ന സ്വഭാവമുണ്ടോ? കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ദുശ്ശീലം പിന്നീട് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. മനുഷ്യരില്‍ ന്യുമോണിയ പോലുള്ള രോഗത്തിന് കാരണമാകുന്ന ക്ലമീഡിയ ന്യുമോണിയയെന്ന ബാക്ടീരിയയുടെ സാന്നിധ്യം വൈകി ഡിമെന്‍ഷ്യ ബാധിച്ച ആളുകളുടെ തലച്ചോറില്‍ കണ്ടെത്തിയതാണ് പഠനത്തില്‍ വഴിയൊരുക്കിയത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഈ ബാക്ടീരിയയ്ക്ക് മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി (മൂക്കിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു) വഴി സഞ്ചരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. മൂക്കിനുള്ളിലെ നേര്‍ത്ത പാളിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ബാക്ടീരിയകള്‍ക്ക് തലച്ചോറിലേക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന നടത്തിയ എം സ്വരാജിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ നൽകിയ പരാതിയിലാണ് കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയത്. എം സ്വരാജിൻ്റെ 2018 ലെ പ്രസംഗത്തിൻ്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നും  അയ്യപ്പൻ്റെ ബ്രഹ്മചര്യം അവസാനിച്ചെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. വിഷയത്തിൽ കൊല്ലം […]