4 48

പുതിയ മുളകള്‍ വലിയ ശിഖരങ്ങളായി ആകാശ വിതാനത്തിലേക്ക് പടരുന്നതോടെ വൃക്ഷം പുതുശോഭയണിയുന്നു.പഴയ നഷ്ടങ്ങള്‍ പതിയെ വിസ്മൃതിയിലേക്ക് പോകുന്നു. വീണടിഞ്ഞുപോയ ശാഖികളെയോര്‍ത്ത് ഒരു വൃക്ഷത്തിനും വിലപിച്ചു നില്‍ക്കാനാവില്ല. ഋതുഭേതങ്ങള്‍ക്കനുസരിച്ച് തളിര്‍ക്കുകയും പൂക്കുകയും ചെയ്യുക എന്നത് ഒരു വൃക്ഷത്തിന്റെ ധര്‍മ്മമാണ് സാഹചര്യങ്ങള്‍ എത്രമേല്‍ വിപരീതമായാലും പ്രതിസന്ധികള്‍ എത്രമേല്‍ തീവ്രതരമായാലും ജൈവചോദനയുടെ ബഹിര്‍സ്പുരണമായി പുതുനാമ്പുകള്‍ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.അത് ജീവന്റെ അതിശയനൈരന്തര്യമാണ്. ഓര്‍മ്മകളും മുദ്രകളും യാത്രകളും സമന്വയിച്ചൊരു പുസ്തകം. ‘നീല ഗ്രഹത്തിലെ ചുവന്ന സൂര്യാസ്തമയം’. മുരളീധരന്‍ പുത്തന്‍പുരയില്‍. കൈരളി ബുക്‌സ്. വില 209 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *