യാഷ്- ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിലെ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഗംഗ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ നയന്‍താര എത്തുന്നത്. അതേസമയം നാദിയ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കിയാര എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ടോക്സികിന് വേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 19 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കെജിഎഫ് ചിത്രത്തില്‍ യാഷുമായി മുന്‍കാല സഹകരണത്തിന് പേരുകേട്ട രവി ബസ്രൂര് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജോണ്‍ വിക്കിലെ പ്രവര്‍ത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ ജെ പെറിയും ദേശീയ അവാര്‍ഡ് ജേതാവായ ആക്ഷന്‍ ഡയറക്ടര്‍ അന്‍ബറിവും ചേര്‍ന്ന് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കിയിട്ടുണ്ട്.
