ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഡിണ്ടിഗൽ സ്വദേശി. കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത ദിണ്ടിഗൽ സ്വദേശി മണി പറഞ്ഞു.
ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു
