2024-25 കാലയളവിൽ ഇന്ത്യൻ തീരങ്ങളിൽ 161 സമുദ്ര സസ്തനികൾ കരക്കടിഞ്ഞതായി സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ.ഇതിൽ 113 എണ്ണം ഗോവയിലാണ്. കേരളത്തിൽ 13 റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച ജിഐഎസ് അധിഷ്ടിത മാപ് സിഎംഎഫ്ആർഐ വികസിപ്പിച്ചു. അന്താരാഷ്ട്ര സമുദ്ര സിമ്പോസിയത്തിലാണ് പഠനം അവതരിപ്പിച്ചത്. തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികൾ കരക്കടിയുന്നത് കൂടുതലായി നടക്കുന്ന തീരപ്രദേശങ്ങൾ തിരിച്ചറിയാനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടായിരുന്നു സിഎംഎഫ്ആർഐയുടെ പഠനം.
2024-25 കാലയളവിൽ ഇന്ത്യൻ തീരങ്ങളിൽ 161 സമുദ്ര സസ്തനികൾ കരക്കടിഞ്ഞതായി സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ
