w 412h 232croprect 0x1x1280x719imgid 01m6nn4w64mt15g73za79egkdbimgname ananda 1 1793875669188

അഭിരാം കൊലയിൽ വീണ്ടും വഴിത്തിരിവ്. പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി. പ്രതിയായ 17 കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ ആനന്ദയും പ്രതിയും ഇക്കാര്യം പറഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇവർ കരുതി. തുടർന്നാണ് അഭിരാം വഴി സുഹൃത്തിനെ വിളിച്ചു വരുത്തി കൊല ചെയാൻ പദ്ധതിയിട്ടത്. ഇപ്പോൾ അറസ്റ്റിൽ ആയ ഉമറിന്റെ കാമുകി ഐശ്വര്യയയോട് ഇക്കാര്യത്തിൽ പൊലീസ് വ്യക്തത തേടി. കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആനന്ദയോടും പ്രതിയോടും ഇക്കാര്യം ചോദിച്ചറിയും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *