w 412h 232croprect 0x0x1280x720imgid 01m6nv5rqcze034e34n9sdcdgpimgname vd satheesan 1793881989868
എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബിൽ അസാധുവായത്. സംസ്ഥാന സർക്കാറിന്‍റെ അപേക്ഷ പരിഗണിച്ചാണ് രാഷ്ട്രപതി അനുമതി നൽകിയത്. പുതിയ ബിൽ കൊണ്ടുവരാനാണ് പഴയ ബിൽ പിൻവലിക്കുന്നത്. ബിൽ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ മാസം 12 ന് നിയമസഭ പാസ്സാക്കിയിരുന്നു. അതിന് ശേഷം ഗവർണർ മുഖേനെയായിരുന്നു രാഷ്ട്രപതി ഭവന്‍റെ അനുമതി തേടിയത്. ഇടത് കാലത്ത് പാസാക്കിയ ബില്ലിൽ ഇതുവരെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നില്ല. പുതിയ ബിൽ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *