പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രം ‘രാജാസാബ്’ നായികമാരില്‍ ഒരാളായ മാളവിക മോഹനന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ഭൈരവി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യമായിരിക്കുകയാണ് ഇപ്പോള്‍ മാളവിക. ജനുവരി 9നാണ് ‘രാജാസാബ്’ വേള്‍ഡ് വൈഡ് റിലീസ്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ട്രെയിലര്‍ സൂചന നല്‍കിയിട്ടുണ്ട്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തും.
‘രാജാസാബ്’ ചിത്രത്തില്‍ മാളവികയുടെ ക്യാരക്ടര്‍ പോസ്റ്റര്‍
