വിജയ് ചിത്രം ‘ജനനായകനി’ലെ ഓരോ അപ്ഡേറ്റിനും വമ്പന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ജനനായകനില്‍ അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ വിജയ് ആലപിച്ച മെലഡി ഗാനം ‘ചെല്ല മകളേ’ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് മൂന്നാമത്തെ ഗാനം ഗാനം പ്രേക്ഷകരിലെക്കെത്തുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്‍ 2026 ജനുവരി 9ന്, പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാല്‍ ‘ജന നായകന്‍’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പന്‍ റിലീസാണ്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ എന്നിവരെത്തുന്നു.
