ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇടത്തരം എസ്യുവിയായ ഹ്യുണ്ടായി ക്രെറ്റ, വില്‍പ്പനയില്‍ ഒന്നാം നമ്പര്‍ കോംപാക്റ്റ് എസ്യുവിയായ ടാറ്റ നെക്സോണിനെ വീണ്ടും മറികടന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ എട്ട് മാസമായി, ഏപ്രില്‍ മുതല്‍ നവംബര്‍ വരെ, ഹ്യുണ്ടായി ക്രെറ്റയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ജിഎസ്ടി 2.0 പ്രകാരം വില കുറച്ചതിനുശേഷം മൂന്ന് മാസമായി നെക്സോണ്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറാണ്. 135,070 യൂണിറ്റുകളുമായി, ഈ സാമ്പത്തിക വര്‍ഷം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി […]
ഗന്ധമോഹിനി
സ്വപ്നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും വിരഹപീഡിതകളും പ്രതികാരദുര്‍ഗകളുമാണ് രജനിയുടെ പെണ്ണുങ്ങള്‍. പുരുഷനെ ഭ്രമിപ്പിക്കുന്ന കിളിമൊഴിക്കും പൊന്‍നിറത്തിനും ചേതോഹരാംഗങ്ങള്‍ക്കും അപ്പുറം അവരുടെ ഹൃദ്സ്പന്ദനങ്ങളുടെ താളത്തിനും താളപ്പിഴകള്‍ക്കും ചെവിയോര്‍ക്കുകയാണ് കഥാകാരി ‘പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല, ആണായ നിങ്ങള്‍ വിറയ്ക്കുന്നതെന്തേ?’ എന്ന ചോദ്യമാണ് ഈ സമാഹാരത്തിന്റെ ഉള്‍ത്തടങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നത്. ‘ഗന്ധമോഹിനി’. രജനി സുരേഷ്. എച്ച് & സി ബുക്‌സ്. വില 150 രൂപ.
വൈറ്റമിന്‍ ബി12 അഭാവത്തില്‍ ക്ഷീണമുണ്ടാകാം
വൈറ്റമിന്‍ ബി12 അഭാവം നിര്‍ണ്ണയിക്കപ്പെടുന്നവരുടെ എണ്ണം ഇന്ത്യയില്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാര്യം നമ്മുടെ ശരീരത്തിന് ചെറിയ അളവില്‍ മാത്രം മതിയാകുന്ന പോഷണമാണ് വൈറ്റമിന്‍ ബി12. എന്നാല്‍ അത് കൃത്യമായി ലഭിച്ചില്ലെങ്കില്‍ പല പ്രശ്നങ്ങളും ഉണ്ടാകും. രക്തത്തെയും തലച്ചോറിനെയും നാഡീവ്യൂഹത്തെയുമെല്ലാം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ബി12. ഇതിന്റെ അഭാവം ക്ഷീണം, കൈകാലുകളില്‍ മരവിപ്പ്, മൂഡ് മാറ്റങ്ങള്‍, ഓര്‍മ്മക്കുറവ്, മങ്ങിയ ചര്‍മ്മം, തലകറക്കം, അസ്ഥിരമായ നടത്തം, പെട്ടെന്നുള്ള ദേഷ്യം, ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍, കുട്ടികളുടെ മുരടിച്ച […]
നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി
നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. സമാന ആരോപണം ഉണ്ടായ എട്ടാംപ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം തനിക്കും ലഭിക്കണമെന്നും മാർട്ടിൻ ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും
തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. കെഎസ് ശബരീനാഥൻ മേയർ സ്ഥാനാർത്ഥിയായും മേരി പുഷ്പം ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും മത്സരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.കവടിയാർ വാർഡിൽ നിന്നാണ് കെഎസ് ശബരീനാഥൻ വിജയിച്ചത്. കുന്നുകുഴി വാർഡിൽ നിന്നുമാണ് മേരി പുഷ്പം ജയിച്ചത്. മേയർ സ്ഥാനത്തേക്കും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കുമെന്ന് എൽഡിഎഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി നിരീക്ഷകർ
തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകൾക്കുമായി നാല് ഇലക്ടറൽ റോൾ ഒബ്സെർവർമാരെ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽഖർ അറിയിച്ചു. പരാതി രഹിതമായ വോട്ടർ പട്ടിക ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് വിവിധ ജില്ലകളുടെ നിരീക്ഷണ ചുമതല നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യത്തിനാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കെ. ബിജു, കോട്ടയം, […]
സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 24, ബുധനാഴ്ച
◾https://dailynewslive.in/ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ഉത്തരേന്ത്യയിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ക്രിസ്ത്യന്‍ മതനേതാക്കളും പ്രതിപക്ഷവും. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കരുത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിര്‍ബന്ധിതമാകരുത് എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ഭരണഘടന സംരക്ഷിച്ചുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ◾https://dailynewslive.in/ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരായ […]
സര്‍വകാല റെക്കോഡില്‍ തുടര്‍ന്ന് സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ തുടരുന്നു. ഇന്നലെ ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ട സ്വര്‍ണവിലയില്‍ ഇന്ന് ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. പവന് 280 രൂപ വര്‍ധിച്ച് 1,01,880 രൂപയാണ് ഇന്നത്തെ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. ഗ്രാമിന് 30 രൂപ കൂടി 10,470 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 8,155 രൂപയിലെത്തി. വെളളി വില ഗ്രാമിന് 228 […]
9000 എംഎഎച്ച് ബാറ്ററിയുമായി സ്മാര്‍ട്ട്ഫോണ്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററിയോടു കൂടിയ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിക്കുള്ളില്‍ ഈ ഫോണിന് ‘ഫോക്‌സ്വാഗണ്‍’ എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 പ്രോസസറാണ് ഇതിന് കരുത്ത് പകരുക. വണ്‍പ്ലസ് നോര്‍ഡ് 6 അല്ലെങ്കില്‍ വണ്‍പ്ലസ് ടര്‍ബോ എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന. അടുത്ത മാസം ആദ്യം ചൈനയില്‍ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ വണ്‍പ്ലസ് നോര്‍ഡ് 5 ന് കരുത്തുപകരുന്നത് […]
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന ‘മൈസ’ ടീസര്‍
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മൈസ’ ടീസര്‍ എത്തി. നടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന കഥാപാത്രമാകും സിനിമയിലേത്. വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനില്‍ സയ്യാപുരെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സഹനിര്‍മാണം സായി ഗോപ, ബാനര്‍ ആണ്‍ഫോര്‍മുല ഫിലിംസ്, ജേക്‌സ് ബിജോയ് […]
