സ്വപ്നവിഹാരിണികളും പ്രണയവിവശകളും കാമമോഹിതകളും വിരഹപീഡിതകളും പ്രതികാരദുര്‍ഗകളുമാണ് രജനിയുടെ പെണ്ണുങ്ങള്‍. പുരുഷനെ ഭ്രമിപ്പിക്കുന്ന കിളിമൊഴിക്കും പൊന്‍നിറത്തിനും ചേതോഹരാംഗങ്ങള്‍ക്കും അപ്പുറം അവരുടെ ഹൃദ്സ്പന്ദനങ്ങളുടെ താളത്തിനും താളപ്പിഴകള്‍ക്കും ചെവിയോര്‍ക്കുകയാണ് കഥാകാരി ‘പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല, ആണായ നിങ്ങള്‍ വിറയ്ക്കുന്നതെന്തേ?’ എന്ന ചോദ്യമാണ് ഈ സമാഹാരത്തിന്റെ ഉള്‍ത്തടങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നത്. ‘ഗന്ധമോഹിനി’. രജനി സുരേഷ്. എച്ച് & സി ബുക്‌സ്. വില 150 രൂപ.
ഗന്ധമോഹിനി
