തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. കെഎസ് ശബരീനാഥൻ മേയർ സ്ഥാനാർത്ഥിയായും മേരി പുഷ്പം ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായും മത്സരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.കവടിയാർ വാർഡിൽ നിന്നാണ് കെഎസ് ശബരീനാഥൻ വിജയിച്ചത്. കുന്നുകുഴി വാർഡിൽ നിന്നുമാണ് മേരി പുഷ്പം ജയിച്ചത്. മേയർ സ്ഥാനത്തേക്കും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കുമെന്ന് എൽഡിഎഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും
