പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററിയോടു കൂടിയ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിക്കുള്ളില്‍ ഈ ഫോണിന് ‘ഫോക്സ്വാഗണ്’ എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 പ്രോസസറാണ് ഇതിന് കരുത്ത് പകരുക. വണ്‍പ്ലസ് നോര്‍ഡ് 6 അല്ലെങ്കില്‍ വണ്‍പ്ലസ് ടര്‍ബോ എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന. അടുത്ത മാസം ആദ്യം ചൈനയില്‍ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ വണ്‍പ്ലസ് നോര്‍ഡ് 5 ന് കരുത്തുപകരുന്നത് സ്നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 3 പ്രോസസറാണ്. ഇതിനേക്കാള്‍ കരുത്തുറ്റ പ്രോസസറാണ് പുതിയ ഫോണില്‍ പ്രതീക്ഷിക്കുന്നത്. 9,000 എംഎഎച്ച് ബാറ്ററി പായ്ക്കോടെ വരുന്ന ഫോണ്‍ 80വാട്ട് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.ഡ്യുവല്‍ റിയല്‍ കാമറ ആയിരിക്കാം ഫോണ്‍ വാഗ്ദാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
9000 എംഎഎച്ച് ബാറ്ററിയുമായി സ്മാര്‍ട്ട്ഫോണ്‍
