തിരുവനന്തപുരത്ത് വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനിൽ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. കാസർകോട് തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഒരു വളവ് തിരിയുമ്പോഴാണ് ഓട്ടോ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻതന്നെ ട്രെയിനിന്റെ വേഗം കുറച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ […]
പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ക്രിസ്തീയ സമൂഹത്തിൽ നിന്ന് ബിജെപി ആഗ്രഹിച്ച പിന്തുണ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ആരോപിച്ച കോൺഗ്രസ്, അക്രമത്തിന് പിന്നിലുള്ള ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ബിജെപി നേതൃത്വം പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
പ്രഭാതവാര്‍ത്തകള്‍ | ഡിസംബര്‍ 24, ബുധനാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടികയില്‍ 2,54,42,352 വോട്ടര്‍മാര്‍. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് 24,08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാന്‍സ്ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്. ◾https://dailynewslive.in/ നിലവില്‍ പുറത്തിറക്കിയ എസ്ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തല്‍ ഖേല്‍ക്കര്‍. ഇതിനായി […]
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫീൽഡ് തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫീൽഡ് തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യമന്ത്രിയുടെനേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷമാണ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്റെ സന്തോഷം അറിയിച്ച് പി വി അൻവർ
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിൽ കണ്ട് യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്റെ സന്തോഷം അറിയിച്ച് പി വി അൻവർ. യു ഡി എഫിൽ അസോസിയേറ്റ് അംഗമായി പി വി അന്‍വന്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്നലെയാണ് ഉൾപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ന് നേരിൽ കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. സന്ദർശനത്തിന്റെ വീഡിയോ പി വി അൻവർ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.
ഓര്‍ഡറില്‍ മുന്നില്‍ ബിരിയാണിയും ബര്‍ഗറും പിസയും
2025ലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളില്‍ മേധാവിത്വം ബിരിയാണിക്കും ബര്ഗറുകള്ക്കുമെന്ന് സ്വിഗ്ഗി വാര്‍ഷിക ട്രെന്റ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബര്‍ ആദ്യം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി പ്ലാറ്റ്ഫോം വഴി മാത്രം ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ഓരോ മിനിറ്റിലും ശരാശരി 194 എണ്ണം അല്ലെങ്കില്‍ ഓരോ സെക്കന്‍ഡില്‍ 3.25 ബിരിയാണി വീതം വരുമിത്. 5.7 കോടി ചിക്കന്‍ ബിരിയാണികളാണ് ഇക്കാലയളവില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ബുക്കിംഗിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ബര്‍ഗര്‍ ആണ്. 4.4 കോടി […]
‘കറക്കം’ സിനിമയിലെ ആദ്യ ഗാനമെത്തി
ക്രൗണ്‍ സ്റ്റാര്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്യുന്ന ‘കറക്കം’ സിനിമയിലെ ആദ്യ ഗാനമായ ‘യക്ഷിയേ ചിരി’യുടെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരുപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ […]
‘മിണ്ടിയും പറഞ്ഞും’ ചിത്രത്തിന്റെ ട്രെയിലര്‍
ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘മിണ്ടിയും പറഞ്ഞും’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദാണ്. സനല്ലീന ദമ്പതികളുടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ക്യാമറ […]
വില്പന ലക്ഷം കടന്ന് ടാറ്റ നെക്സോണ്‍ ഇവി
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിക്കിടയില്‍, ടാറ്റ മോട്ടോഴ്സ് ചരിത്രം സൃഷ്ടിച്ചു. ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന കടന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാറായി ടാറ്റ നെക്സോണ്‍ ഇവി മാറി. ടാറ്റ നെക്സോണ്‍ ഇവിയില്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ പവര്‍ട്രെയിന്‍ ആയി വാഗ്ദാനം ചെയ്യുന്നു. ആദ്യ പാക്കില്‍ 129 ബിഎച്പി പരമാവധി പവറും 215 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 30 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. രണ്ടാമത്തെ പാക്കില്‍ 144 ബിഎച്പി പരമാവധി പവറും […]
കാലം ലോകം കലഹം
കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങള്‍. നമുക്കു ചുറ്റുമുള്ള ലോകത്തില്‍ പല കാലങ്ങളിലായി നടന്ന പ്രശ്നങ്ങളോട് അതത് കാലങ്ങളില്‍ നടത്തിയ സൗമ്യമായ കലഹങ്ങളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ അവയോട് ഒരു എഴുത്തുകാരന് എന്ത് നിലപാടാണ് സ്വീകരിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകര്‍ന്നുപോയ പ്രതീക്ഷ കളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യപത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം. ‘കാലം ലോകം കലഹം’. ഡിസി […]
