2025ലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളില്‍ മേധാവിത്വം ബിരിയാണിക്കും ബര്ഗറുകള്ക്കുമെന്ന് സ്വിഗ്ഗി വാര്‍ഷിക ട്രെന്റ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബര്‍ ആദ്യം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി പ്ലാറ്റ്ഫോം വഴി മാത്രം ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ഓരോ മിനിറ്റിലും ശരാശരി 194 എണ്ണം അല്ലെങ്കില്‍ ഓരോ സെക്കന്‍ഡില്‍ 3.25 ബിരിയാണി വീതം വരുമിത്. 5.7 കോടി ചിക്കന്‍ ബിരിയാണികളാണ് ഇക്കാലയളവില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ബുക്കിംഗിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ബര്‍ഗര്‍ ആണ്. 4.4 കോടി ബര്‍ഗര്‍ ബുക്കിംഗാണ് ഇക്കാലയളവില്‍ നടന്നത്. മൂന്നാംസ്ഥാനത്ത് പിസയാണ്. നാല് കോടി പിസകള്‍ സ്വിഗ്ഗി 2025ല്‍ ഇതുവരെ വിതരണം ചെയ്തു. വെജ് ദോശയ്ക്കുള്ള ഡിമാന്‍ഡും കുറവായിരുന്നില്ല. 2.6 കോടി വെജ് ദോശ ഓര്‍ഡറുകള്‍ സ്വിഗ്ഗി ഈ വര്‍ഷം ഡിസംബര്‍ വരെ പൂര്‍ത്തിയാക്കി. വൈകുന്നേരം മൂന്നു മുതല്‍ 7 വരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ ബുക്കിംഗുകള്‍ നടന്നത്. 63 ലക്ഷം ചിക്കന്‍ ബര്‍ഗറുകള്‍ ഈ സമയത്ത് വിതരണം ചെയ്തു. രണ്ടാംസ്ഥാനത്ത് വെജ് ബര്‍ഗറാണ്, 42 ലക്ഷം.
