1829710 la 2520650

ജനങ്ങൾക്ക് പാർട്ടിയലുള്ള വിശ്വാസ്യതക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പാർട്ടിയാണിതെന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമാവുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ വല്ലാതെ അസ്വസ്ഥരാക്കുന്നതിനാൽ പാർട്ടിയെ കളങ്കിതപ്പെടുത്താൻ അവർ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും, അത്തരം ശ്രമങ്ങൾ കൊണ്ടൊന്നും പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടിയോടൊപ്പം ഉണ്ടായിരുന്ന ചിലരെയടക്കം വിലയ്ക്കെടുക്കാൻ ശ്രമങ്ങളുണ്ടാവുകയും മാറുന്ന കാലത്ത് ചിലരെ സ്വാധീനിക്കാൻ എതിരാളികൾക്ക് കഴിയുകയും ചെയ്തു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *