മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ. സതീശൻ സർക്കാർ ഇഡി ഏജൻ്റാകരുതെന്നും പിണറായിക്കെതിരായ ഇഡിയുടെ നടപടി രാഷ്ട്രീയ വേട്ടയാടലാണെന്നും ആരോപിച്ച പിബി കേസെടുക്കരുതെന്ന് കേരള സർക്കാരിന് മുന്നറിയിപ്പും നൽകി. കേസെടുത്താൽ എല്ലാ ശക്തിയുമുപയോഗിച്ച് പാർട്ടി ചെറുക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പിബി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ
