നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ പ്രയാസമുണ്ടെന്നും എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്, ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യ ജനാധിപത്യ മുന്നണിയെ നോക്കി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
