ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ബിഹാറിൽ നടന്നിട്ടുണ്ടെന്നതിൽ സംശയമില്ലെന്നായിരുന്നു പ്രതികരണം. ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. റോഡുകൾ മികച്ചതാണ്. പഴയതിൽ നിന്ന് വ്യത്യസ്തമായി രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്. വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് ഇതുവരെ കണ്ടതിൽ നിന്ന് മനസ്സിലാകുന്നത് എന്നും തരൂർ വിശദീകരിക്കുന്നു.പ്രഥമ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.
ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ
