6 39

ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഒരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് ഹൃദയസ്തംഭനം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്ക് പ്രകാരം, ലോകമെമ്പാടുമായി ഏതാണ്ട് 64 ദശലക്ഷത്തോളം ആളുകള്‍ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ലോകത്തില്‍ ഹൃദയസ്തംഭനം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി പ്രായം 70 ആണെങ്കില്‍, കേരളത്തില്‍ അത് 60 ആണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധിക്കണം. ഇത് ഒരുപക്ഷെ കൊഴുപ്പ് കൂടുന്നതു കൊണ്ടാകണമെന്നില്ല, ദ്രാവകം കോശങ്ങളില്‍ തങ്ങി നില്‍ക്കുന്നതിന്റെ സൂചനയാകാം. ഇത് കുടലുകളെ ബാധിക്കുകയും വിശപ്പ് കുറയാനും കുറച്ചു ഭക്ഷണം കഴിച്ചാലുടന്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യും. കാലുകളിലെ വീക്കം മറ്റൊരു പ്രധാന ലക്ഷണമാണ്. പ്രാരംഭ ഘട്ടത്തില്‍ ഇത് വൈകുന്നേരങ്ങളിലോ രാത്രികാലങ്ങളിലോ ആകാം പ്രത്യക്ഷപ്പെടുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മാറുകയും ചെയ്യാം. ഹൃദയത്തിന്റെ ആരോഗ്യം മോശമാകുന്നതോടെ വീക്കം ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ഇത് ഒരിക്കലും അവഗണിക്കരുത്. ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നതു മൂലം ശ്വാസതടസം, ചുമ, കിടക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകാം. രാത്രിയില്‍ മൂത്രമൊഴിക്കുന്നത് വര്‍ധിക്കുന്നതിന് കാരണമാകുന്ന നാട്രിയൂററ്റിക് പെപ്‌റ്റൈഡ് ഹൃദയസ്തംഭനത്തിന്റെ മറ്റൊരു സൂചനയാകാം. ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോള്‍, കുടലിലെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോള്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇത് ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *