നൈരന്തര്യ ബോധമാര്‍ന്ന ജീവിതക്കാഴ്ച്ചകളാണ് ഈ കഥാപുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. കഥ കഥാകാരനിലേക്ക് സ്വാഭാവികമായി വന്നെത്തുന്നു. ജീവിതത്തെ പല മാനത്തോടെ വീക്ഷിക്കുന്ന എഴുത്തുകാരന് പ്രമേയമോ ഭാഷയോ ആവിഷ്‌കാരമോ പ്രശ്‌നമാകുന്നില്ല. സ്വാഭാവികതയിലൂന്നി കലാത്മക ലാവണ്യത്തില്‍ ശ്രദ്ധിച്ച് രചിക്കപ്പെട്ട കഥകള്‍. ‘കഥയുടെ കണ്ണ് സീതയുടേയും’. മോഹന്‍ കര്‍ത്ത. കൈരളി ബുക്‌സ്. വില 275 രൂപ.
