വിജയ് ദേവരകൊണ്ട നായകനാകുന്ന ‘റൗഡി ജനാര്‍ദന’ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍ റിലീസ് ചെയ്തു. ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം രവി കിരണ്‍ കോല സംവിധാനം ചെയ്യുന്നു. ടീസര്‍ പുറത്തായതോടെ വലിയ ട്രോളുകളും വിമര്‍ശനങ്ങളുമാണ് മലയാളം ടീസറിനു ലഭിക്കുന്നത്. ചില അസഭ്യ ഡയലോഗുകളും ടീസറിലുണ്ട്. സിനിമകളില്‍ ബീപ്പ് ചെയ്യുന്ന ചീത്ത വാക്കുകള്‍ ടീസറില്‍ എങ്ങനെ വന്നുവെന്ന സംശയത്തിലാണ് പ്രേക്ഷകര്‍. വിജയ് ദേവരകൊണ്ടയുടെ ശബ്ദത്തിനോട് സാമ്യമായ രീതിയിലാണ് ടീസറിലെ കഥാപാത്രത്തിന്റെ ഡബ്ബിങും. ഇനി ഇത് എഐ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതാണോ എന്നും ചോദ്യം ഉയരുന്നുണ്ട്. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ശക്തമായ ഒരു ആക്ഷന്‍ ഡ്രാമയാകും. ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതല്‍ തീവ്രത നല്കുന്നു. സുപ്രീം സുന്ദറിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. കീര്‍ത്തി സുരേഷ് നായികയായി മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറില്‍ ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും.
‘റൗഡി ജനാര്‍ദന’യുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസര്‍
