കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. എന്നാൽ ചർച്ച ചെയ്ത വിഷയങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മലേഷ്യയും കേരളവും തമ്മിലുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ കൂടിക്കാഴ്ചയിലുണ്ടായെന്നാണ് സൂചന.
മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി
