ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എ ടി എഫ്) പ്ലീനറി യോഗത്തിന് മുന്നോടിയായി പാക്കിസ്ഥാന്റെ കണ്ണിൽ പൊടിയീടൽ തന്ത്രം. നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം പാക്കിസ്ഥാൻ വർദ്ധിപ്പിച്ചു. അസ്ഹറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 70 ലക്ഷം പാക്കിസ്ഥാൻ രൂപയാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ് ഐ എ) പുതുതായി പ്രഖ്യാപിച്ചത്. നേരത്തെ 2021 ൽ ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ 20 ലക്ഷം രൂപ കൂടി ഉയർത്തിയത്.
നിരോധിത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം വർദ്ധിപ്പിച്ച് പാക്കിസ്ഥാൻ
