പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അവകാശവാദം. ഒക്ടോബറിൽ നടക്കുന്ന ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ 20 വിമത എംപിമാരിൽ 17 പേർ ബിജെപിയിൽ ചേരുമെന്ന് വിമത എംപിമാരിൽ ഒരാളായ ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു. വിമത ക്യാമ്പിലെ മൂന്നിൽ രണ്ടിലധികം എംപിമാർ ബിജെപിയിൽ ചേരുമെന്നും ഇതുവഴി കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നും ബസൂനിയ പറഞ്ഞു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അവകാശവാദം
