2 23

മത്സ്യ സമ്പത്തിന്റെ കൃത്യമായ വിവരശേഖരണത്തിനും പഠനങ്ങള്‍ക്കുമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാന്‍ സഹായിക്കുന്ന ‘മത്സ്യമെട്രി’എന്ന ആപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഫീല്‍ഡ് സര്‍വേകളില്‍ മീനുകളുടെ സാമ്പിളുകള്‍ എടുത്ത് കൈകൊണ്ട് അളക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. എന്നാല്‍ മത്സ്യമെട്രി ആപ്പ് വഴി മീനുകളുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി തികച്ചും ലളിതമായി അളവുകള്‍ തിട്ടപ്പെടുത്താന്‍ സാധിക്കും. ഒരേ ഇനത്തില്‍പ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകള്‍ ഒരൊറ്റ സാമ്പിളിങ് സെഷനില്‍ തന്നെ രേഖപ്പെടുത്താം എന്നതും പ്രത്യേകതയാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി വര്‍ഗീകരിച്ച് ശാസ്ത്രീയ വിശകലനങ്ങള്‍ക്കായി ഉപയോഗിക്കാനാകും. മത്സ്യബന്ധന മേഖലയിലെ ഫീല്‍ഡ് സര്‍വേകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആപ്പ് സഹായിക്കും. എആര്‍ കോര്‍ പിന്തുണയുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *