തണുത്ത കാലാവസ്ഥ പ്രതിരോധശേഷി കുറയാനും പനി, ജലദോഷം പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടാകാനും കാരണമാകും. ശരീരത്തില്‍ സിങ്കിന്റെ പ്രാധാന്യം ഇവിടെ വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജേണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ സിദ്ധ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. പോര്‍ക്ക്, ബീഫ്, മട്ടന്‍ തുടങ്ങിയ മാംസാഹാരങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബീഫില്‍ 4.79 മില്ലിഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് പ്രതിദിനം പുരുഷന്മാര്‍ക്ക് വേണ്ടതിന്റെ […]
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിക്ക് വീണ്ടും പരോൾ
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി കെ രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ടി കെ രജീഷിന് പരോൾ ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ചികിത്സക്കായാണ് ഇതിനു മുൻപ് പരോൾ അനുവദിച്ചിരുന്നത്. അതേ സമയം, സ്വാഭാവിക പരോൾ ആണ് രജീഷിന് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രതികരണം.
റഷ്യൻ കരസേനയിൽ ജോലി ചെയ്തിരുന്ന 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്
റഷ്യ യുക്രൈയിൻ യുദ്ധത്തിൽ റഷ്യൻ കരസേനയിൽ ജോലി ചെയ്തത 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 202 ഇന്ത്യാക്കാരാണ് അനധികൃതമായി റഷ്യൻ സേനയിലുണ്ടായിരുന്നത് ഇതിൽ ഏഴ് പേരെ കാണാതായെന്നും 119 പേരെ തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു. 50 പേരെ തിരികെ എത്തിക്കാൻ നടപടികൾ തുടരുകയാണ്. മലയാളികൾ അടക്കം റഷ്യൻ സേനയിൽ കുടുങ്ങിയെന്ന വാർത്തക്ക് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാർ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ ഇതിലൂടെ രാജ്യത്തെ കർഷകത്തൊഴിലാളി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിൽ ജെപിസിയുടെയോ സെലക്റ്റ് കമ്മിറ്റിയുടെയോ പരിഗണനയ്ക്കു വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പോലും അംഗീകരിച്ചില്ല. എൻഡിഎ ഘടകകക്ഷികൾ തന്നെ ആശങ്കയുയർത്തിയിട്ടും വീണ്ടുവിചാരത്തിന് തയാറായില്ല. അധികാരത്തിലെത്തിയ […]
പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
പോറ്റിയെ കേറ്റിയെ പാരഡിഗാനം നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ പോയി പാടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്വർണം കക്കുന്നതാണ് തെറ്റ്, കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല, ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോറ്റിയേ കേറ്റിയേ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി
വിവാദമായ പോറ്റിയേ കേറ്റിയേ പാരഡി ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ.
ദില്ലി തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി
ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് കനത്ത പുകമഞ്ഞിനെ തുടർന്നു റദ്ദാക്കി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. റീഫണ്ട് 7 ദിവസത്തിനകം നൽകുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ […]
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെ കേന്ദ്രം ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ […]
പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 19, വെള്ളിയാഴ്ച
◾https://dailynewslive.in/ പത്തുവര്‍ഷം എന്‍ ഡി എയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബി ഡി ജെ എസ് ആലോചിക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി ഡി ജെ എസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിക്ക് പിന്നാലെ മുന്നണി […]
ഹാല്‍ദിറാംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് എല്‍ കാറ്റര്‍ട്ടണ്‍
ഇന്ത്യന്‍ ലഘുഭക്ഷണ വിപണിയിലെ മുന്‍നിരക്കാരായ ഹാല്‍ദിറാംസുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് ആഗോള നിക്ഷേപ സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണ്‍. ഈ പുതിയ നിക്ഷേപത്തിലൂടെ ഹാല്‍ദിറാംസിന്റെ ആഗോള സാന്നിധ്യം ശക്തമാക്കാനും ഉല്‍പ്പന്ന നിര വിപുലീകരിക്കാനുമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപങ്ങളില്‍ ലോകപ്രശസ്തരായ എല്‍ കാറ്റര്‍ട്ടണ്‍ ഹാല്‍ദിറാംസിന്റെ ബ്രാന്‍ഡ് നിര്‍മ്മാണം, വിതരണ ശൃംഖല മെച്ചപ്പെടുത്തല്‍ എന്നിവയില്‍ വലിയ പങ്കുവഹിക്കും. എല്‍ കാറ്റര്‍ട്ടണ്‍ എത്ര തുകയാണെന്ന് നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത […]
