Posted inഓട്ടോമോട്ടീവ്

ഫാസ്റ്റ്‌ഫെസ്റ്റ് ഓഫറുകളുമായി ഫോക്സ്വാഗണ്‍

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ഫാസ്റ്റ്‌ഫെസ്റ്റ് ഓഫറുകള്‍ പ്രഖ്യാപിച്ച് ഫോക്സ്വാഗണ്‍ ഇന്ത്യ. ഇതിന്റെ കീഴില്‍, രാജ്യത്തുടനീളമുള്ള ടൈഗണ്‍, വിര്‍ടസ് പോലുള്ള മോഡലുകള്‍ക്ക് കമ്പനി 1.55 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ടൈഗണ്‍, വിര്‍ടസ് എന്നിവ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ആദ്യത്തെ ആറ് ഇഎംഐകളുടെ ആനുകൂല്യം ഫോക്സ്വാഗണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, കമ്പനി 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത മോഡലുകളിലെ ആകെ ആനുകൂല്യങ്ങള്‍ 1.55 ലക്ഷം വരെയാകും. 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനും […]

Posted inപുസ്തകങ്ങൾ

നമ്മള്‍ അങ്ങനെ നമ്മളായി

ഭൂമിയില്‍ മനുഷ്യരുണ്ടായതെന്ന്? എങ്ങനെ? എവിടെ? ചോദ്യങ്ങള്‍ ലളിതമാണ്. ഉത്തരങ്ങള്‍ അതിസങ്കീര്‍ണ്ണവും. മനുഷ്യവംശത്തിന്റെ ചരിത്രമെഴുതുക ഏറ്റവും പ്രയാസമേറിയ പ്രവൃത്തികളിലൊന്നാണ്. ജനിച്ച നാള്‍ മുതല്‍ ഡയറി എഴുതാനും എഴുതിത്തുടങ്ങിയവ തുടര്‍ന്നുപോകാനുംപോലും പലര്‍ക്കും സാധിക്കാറില്ല. അപ്പോഴാണ് കാക്കത്തൊള്ളായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജനിച്ച മനുഷ്യരുടെ ചരിത്രം! എന്നാല്‍, അത്തരമൊരു ദൗത്യം തന്മയത്വത്തോടെ പൂര്‍ത്തിയാക്കുകയാണ് നമ്മള്‍ അങ്ങനെ നമ്മളായി എന്ന പുസ്തകം. മനുഷ്യകുലത്തിന്റെ ചരിത്രം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. ‘നമ്മള്‍ അങ്ങനെ നമ്മളായി’. വിമല്‍ കോട്ടയ്ക്കല്‍. മാതൃഭൂമി. വില 161 രൂപ.  

Posted inആരോഗ്യം

ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്താം

ശ്വാസകോശ അര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന രക്തപരിശോധന വികസിപ്പിച്ച് യുകെയില്‍ നിന്നുള്ള ഗവേഷകര്‍. രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ മെച്ചപ്പെടുത്താനും ലങ്കാന്‍സീക്ക് എന്ന് വിളിക്കുന്ന എഐ രക്തപരിശോധന സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫ്യൂറിയര്‍ ട്രാന്‍സ്‌ഫോം ഇന്‍ഫ്രാറെഡ് മൈക്രോസ്‌പെക്ട്രോസ്‌കോപ്പി എന്ന സാങ്കേതിക വിദ്യയാണ് ഈ പരിശോധനയില്‍ ഉപയോഗിക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ്, കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് കണ്ടുപിടിത്തതിന് പിന്നില്‍. ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

    തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ​ഗ്രാമീൺ റോസ്​ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്.   […]

Posted inലേറ്റസ്റ്റ്

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി

സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി. താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിൽപ ഷെട്ടി പറഞ്ഞു. സാമൂഹിക മാധ്യമമായ ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിലാണെന്നും അവർ കുറിച്ചു.

Posted inലേറ്റസ്റ്റ്

പോറ്റിയേ കേറ്റിയേ’ പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ

പോറ്റിയേ കേറ്റിയേ’ പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഒരു പാരഡി ​ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Posted inലേറ്റസ്റ്റ്

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം

രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോർട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. ഹെലിപ്പാഡ് നിർമ്മാണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി റവന്യൂ വകുപ്പ് മന്ത്രി എന്നിവർക്കാണ് പരാതി നല്‍കിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമ്മിച്ചതിന് 20.7 ലക്ഷം രൂപയാണ് ചെലവായത്.

Posted inലേറ്റസ്റ്റ്

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം

നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്.

Posted inലേറ്റസ്റ്റ്

കരൂരിൽ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച് മാസങ്ങൾക്ക് ശേഷം, നടനും രാഷ്ട്രീയ നേതാവുമായ വിജയ് തമിഴ്‌നാട്ടിൽ തൻ്റെ ആദ്യ പൊതുപരിപാടി സംഘടിപ്പിക്കുന്നു

കരൂരിൽ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച് മാസങ്ങൾക്ക് ശേഷം, നടനും രാഷ്ട്രീയ നേതാവുമായ വിജയ് തമിഴ്‌നാട്ടിൽ തൻ്റെ ആദ്യ പൊതുപരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച ഈറോഡിൽ നടക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയോടെയാണ് വിജയ് വീണ്ടും പൊതുരം​ഗത്ത് സജീവമാകുന്നത്. മുൻ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ശക്തനായ കെ എ സെങ്കോട്ടയ്യൻ നേതൃത്വം നൽകുന്ന പരിപാടിക്ക് പെരുന്തുറയിലെ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വേദിയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി.

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേർത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.