പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാരഡി ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ
