Posted inFilm Awards, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു

കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.

Posted inബിസിനസ്സ്

സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു

നവംബറില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 73 ശതമാനം കുറവ്. ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 14.7 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ് ഒക്ടോബറില്‍ ഇന്ത്യയിലെത്തിയത്. നവംബറില്‍ ഇത് 4 ബില്യന്‍ ഡോളറായി (ഏകദേശം 36,000 കോടി രൂപ) കുറഞ്ഞു. 2025ല്‍ ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് മുന്‍വര്‍ഷത്തേക്കാള്‍ ഇറക്കുമതി വര്‍ധിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതി 60 ശതമാനം ഇടിഞ്ഞ് 1.1 ബില്യന്‍ ഡോളറിലെത്തി. രാജ്യത്തിന്റെ […]

Posted inവിനോദം

‘പെണ്ണ് കേസ്’ ചിത്രം ജനുവരി 16 നെത്തും

നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, […]

Posted inവിനോദം

‘ഡിസ്‌ക്ലോഷര്‍ ഡേ’യുടെ ട്രെയിലര്‍ പുറത്ത്

വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘ഡിസ്‌ക്ലോഷര്‍ ഡേ’യുടെ ട്രെയിലര്‍ പുറത്ത്. സ്പില്‍ബര്‍ഗിന്റെ കഥയെ അടിസ്ഥാനമാക്കി ഡേവിഡ് കോപ്പെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രം 2026 ജൂണ്‍ പതിനാറിന് തിയറ്ററുകളിലെത്തും. നിഗൂഢതകളേറെയുള്ള ഒരു ലോകത്തിലേക്കാണ് സ്പില്‍ബര്‍ഗ് യൂണിവേഴ്‌സ് ‘ഡിസ്‌ക്ലോഷര്‍ ഡേ’യിലൂടെ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ജനങ്ങള്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ടെന്ന് ട്രെയിലറില്‍ പറയുന്നു. എമിലി ബ്ലന്റ്, ജോഷ് ഒ കോണര്‍, കോലിന്‍ ഫിര്‍ത്ത്, കോള്‍മാന്‍ ഡൊമിന്‍ഗോ, ഈവ് ഹ്യൂസണ്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. വെറും സയന്‍സ് […]

Posted inഓട്ടോമോട്ടീവ്

24 മണിക്കൂറിനുള്ളില്‍ 70,000 ത്തിലധികം ബുക്കിംഗ്!

ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടാറ്റ സിയറ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ 70,000-ത്തിലധികം ഓര്‍ഡറുകള്‍ നേടി ഈ എസ്യുവി പുതിയ ചരിത്രം കുറിച്ചു. ഓരോ മണിക്കൂറിലും ശരാശരി 3,000 ബുക്കിംഗുകള്‍ എന്ന നിലയിലുള്ള അഭൂതപൂര്‍വമായ പ്രതികരണമാണ് വാഹനപ്രേമികളില്‍ നിന്നും സിയറയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗ് തുകയായ 21,000 രൂപ നല്‍കി 70,000 പേര്‍ വാഹനം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ ഏകദേശം 1.35 ലക്ഷം ഉപഭോക്താക്കള്‍ തങ്ങള്‍ക്കാവശ്യമായ വേരിയന്റുകളും സവിശേഷതകളും തിരഞ്ഞെടുത്ത് […]

Posted inപുസ്തകങ്ങൾ

വള്ളിമുല്ല

ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിന്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങള്‍. വായിച്ചുകഴിഞ്ഞാലും ഉള്ളില്‍ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവര്‍. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളില്‍ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണില്‍പ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരന്‍ നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിര്‍ത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ കഥകളില്‍ […]

Posted inആരോഗ്യം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മുരിങ്ങയില

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഇലവര്‍ഗമാണ് മുരിങ്ങയില. മുരിങ്ങയില പൊടിച്ചോ വെള്ളമായിട്ടോ എല്ലാം കഴിക്കാവുന്നതാണ്. മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ദൈനംദിന ഊര്‍ജ്ജ നില എന്നിവയ്ക്ക് സഹായിക്കുന്നു. ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ക്ലോറോജെനിക് ആസിഡ് പോലുള്ള സംയുക്തങ്ങള്‍ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവന്‍ ഊര്‍ജ്ജ നില സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്ന ബി-വിറ്റാമിനുകള്‍, മഗ്‌നീഷ്യം, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള സർവ്വകലാശാല രജിസ്ട്രാറെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്

കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിസി നിയമനത്തിലെ സമവായം ഗവർണർ രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ചു

വിസി നിയമനത്തിലെ സമവായം ഗവർണർ രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. വലിയ തർക്കത്തിനൊടുവിലെ സർക്കാർ- ഗവർണർ ഒത്തുതീർപ്പിന് പിന്നിൽ അന്തർധാര ഉണ്ടെന്നാണ് കോൺഗ്രസ് പ്രതികരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്

സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും 13നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് വാർഡുകളിലും തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന സ്ഥാനാർത്ഥികളായിരുന്നവർക്ക് മത്സരിക്കാൻ തടസ്സമില്ല. പുതുതായി മത്സരിക്കുന്നവർക്ക് ഈ മാസം 24 വരെ പത്രിക നൽകാം.