ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിന്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങള്‍. വായിച്ചുകഴിഞ്ഞാലും ഉള്ളില്‍ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവര്‍. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളില്‍ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണില്‍പ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരന് നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിര്ത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ കഥകളില്‍ ഇഴചേര്‍ന്നുനില്‍ക്കുന്നു. ‘വള്ളിമുല്ല’. മജീദ് സയീദ്. ഡിസി ബുക്സ്. വില 209 രൂപ.
