3 28

വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘ഡിസ്‌ക്ലോഷര്‍ ഡേ’യുടെ ട്രെയിലര്‍ പുറത്ത്. സ്പില്‍ബര്‍ഗിന്റെ കഥയെ അടിസ്ഥാനമാക്കി ഡേവിഡ് കോപ്പെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രം 2026 ജൂണ്‍ പതിനാറിന് തിയറ്ററുകളിലെത്തും. നിഗൂഢതകളേറെയുള്ള ഒരു ലോകത്തിലേക്കാണ് സ്പില്‍ബര്‍ഗ് യൂണിവേഴ്‌സ് ‘ഡിസ്‌ക്ലോഷര്‍ ഡേ’യിലൂടെ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ജനങ്ങള്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ടെന്ന് ട്രെയിലറില്‍ പറയുന്നു. എമിലി ബ്ലന്റ്, ജോഷ് ഒ കോണര്‍, കോലിന്‍ ഫിര്‍ത്ത്, കോള്‍മാന്‍ ഡൊമിന്‍ഗോ, ഈവ് ഹ്യൂസണ്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. വെറും സയന്‍സ് ഫിക്ഷന്‍ എന്നതിലുപരിയായി വൈകാരികമായ പല തലങ്ങളിലേക്കും ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുമെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു. ‘വാര്‍ ഓഫ് ദ വേള്‍ഡിലും’ ,’എക്‌സ്ട്രാ ടെറസ്ട്രിയലിലും’ ‘ക്ലോസ് എന്‍കൗണ്ടേഴ്‌സ് ഓഫ് ദ തേര്‍ഡ് കൈന്‍ഡി’ലുമെല്ലാമുള്ള അന്യഗ്രഹ ജീവിതങ്ങളിലേക്ക് സ്പില്‍ബെര്‍ഗ് തിരിച്ചെത്തിയെന്നതും ട്രെയിലറില്‍ വ്യക്തമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *