ക്രിസ്മസ്-പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഹാപ്പി ന്യൂ ഇയര്‍ 2026 എന്ന് പേരിട്ടിരിക്കുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 3,599 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്ലാനാണ് ഹീറോ വാര്‍ഷിക റീചാര്‍ജ്. പ്ലാനിന് 365 ദിവസം കാലാവധി ഉണ്ട്. പ്രതിദിനം 2.5 ജിബി അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ നേട്ടങ്ങള്‍ക്കൊപ്പം 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. 28 […]
മോഹന്‍ലാല്‍ ചിത്രം ‘വൃഷഭ’യുടെ ട്രെയിലര്‍ പുറത്ത്
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. യുദ്ധം മാത്രമല്ല മുണ്ടുമടക്കിയുളള താരത്തിന്റെ ഇടിയും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ഒരു അച്ഛന്‍ – മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. രണ്ടുകാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയ കാലഘട്ടത്തിലെ ബിസിനസുകാരനായും […]
അരുണ്‍ വിജയ് നായകനായ ‘രെട്ട തല’
ആക്ഷന്‍ ഹീറോ അരുണ്‍ വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘രെട്ട തല’. ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ക്രിസ് തിരുകുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലെ യുവനടന്മാരില്‍ ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. […]
ലോകചാമ്പ്യന്മാര്‍ക്ക് സിയേറ സമ്മാനിച്ച് ടാറ്റ മോട്ടോഴ്സ്
ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ടാറ്റ സിയേറ എസ്യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്സ്.ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ടാറ്റ പുറത്തിറക്കിയ സിയേറ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെയാണ് ലോകജേതാക്കളായതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ചൂടന്‍ സമ്മാനമായി ക്രിക്കറ്റ് ടീമിന് സിയേറ ലഭിക്കുന്നത്. താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക ജനുവരിയിലാണ്. അതേസമയം വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ ടാറ്റ സണ്‍സ് ആന്റ് […]
അശ്വഗന്ധി
ഹരികൃഷ്ണന്റെ എല്ലാ കഥകളിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഇരുണ്ട ഭാവനകളുടെ കാടുകയറ്റം ഏറിയും കുറഞ്ഞും കാണാം. അത് വെറുതേ വേണ്ടാത്ത പണിക്ക് നില്‍ക്കുന്നൊരു കാടുകയറ്റമല്ല, വായനക്കാരെ തട്ടിയുണര്‍ത്തുന്ന കാടുകയറ്റങ്ങളാണ്. ആ കയറ്റങ്ങളിലെ നിലവിളിയും ഭയവും നിശ്വാസവും മാഞ്ഞുപോകലും വായനക്കാരനും അനുഭവിക്കുന്നു. ‘അശ്വഗന്ധി’. ഹരികൃഷ്ണന്‍ തച്ചാടന്‍. ഡിസി ബുക്‌സ്. വില 199 രൂപ.
കാര്യമായ പോഷകഗുണങ്ങള്‍ ഇല്ലാത്ത പഞ്ചസാര
പഞ്ചസാരയുടെ അമിത ഉപയോഗം പലപ്പോഴും പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് നമ്മള്‍ പറയാറ്. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മര്‍ദം, ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയിലേക്കും നയിക്കുന്നുണ്ട്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പഞ്ചസാര അമിതമായി കഴിക്കുന്നതിലൂടെ വിശപ്പ് വര്‍ധിക്കാനും അമിതമായി ഭക്ഷണം കഴിക്കാനും ഇടയാക്കും. ഇത് പൊണ്ണത്തടിയും അമിത ശരീരഭാരവും ഉണ്ടാക്കും. പഞ്ചസാര ഉപഭോഗം ശരീരത്തിന്റെ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനും പിസിഒഎസ് പോലുള്ള അവസ്ഥകള്‍ക്കുമുള്ള […]
കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു
കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് ഉള്ളതെന്നും അവർ പറഞ്ഞു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകുമെന്നും തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നുവെന്നും സിസ തോമസ് പറഞ്ഞു. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല പഴയ കാര്യം എല്ലാം കഴിഞ്ഞു മുന്നോട്ട് പോയാൽ മതി അപാകതകൾ എല്ലാം പരിഹരിച്ച് പോവും സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും […]
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമത്തിൽപ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് കേസ് എടുത്തേക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിനു കേസിൽ പങ്കില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെ അതിജീവിത മുഖ്യമന്ത്രിയെ ഇന്നലെ നേരിട്ട് കണ്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിന്‍റെ […]
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ ആവശ്യമായ ഉറക്കവും വിശ്രമവും എടുത്ത് യാത്ര തുടരുക, മടക്കയാത്ര ഇടവേളകയായി വിഭജിക്കുകയും ചെയ്യണമെന്നാണ് നിർദേശം.
കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പൊലീസ്
കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്. ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്.
