ക്രിസ്മസ്-പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഹാപ്പി ന്യൂ ഇയര്‍ 2026 എന്ന് പേരിട്ടിരിക്കുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. 3,599 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്ലാനാണ് ഹീറോ വാര്‍ഷിക റീചാര്‍ജ്. പ്ലാനിന് 365 ദിവസം കാലാവധി ഉണ്ട്. പ്രതിദിനം 2.5 ജിബി അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ നേട്ടങ്ങള്‍ക്കൊപ്പം 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. 28 ദിവസം കാലാവധിയുള്ള പ്രതിമാസ പ്ലാനാണ് ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍. പ്രതിദിനം 2 ജിബി അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ആക്‌സസ്, പരിധിയില്ലാത്ത വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൊബൈല്‍ റീചാര്‍ജ് പോലെ ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസും ലഭിക്കും. 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനാണ് മറ്റൊരു ആകര്‍ഷണം. വെറും 103 രൂപയ്ക്ക് 28 ദിവസം കാലാവധിയുള്ള പ്ലാനാണിത്. 5 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ചില ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ലഭിക്കും.
ഹാപ്പി ന്യൂ ഇയര്‍ 2026 പ്ലാനുമായി ജിയോ
