കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താഗതിയാണ് ഉള്ളതെന്നും അവർ പറഞ്ഞു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകുമെന്നും തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നുവെന്നും സിസ തോമസ് പറഞ്ഞു. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല പഴയ കാര്യം എല്ലാം കഴിഞ്ഞു മുന്നോട്ട് പോയാൽ മതി അപാകതകൾ എല്ലാം പരിഹരിച്ച് പോവും സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും അവർ കൂട്ടിച്ചേർത്തു.
കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു
