ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും ടാറ്റ സിയേറ എസ്യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്സ്.ഏതാനും ആഴ്ച്ചകള്‍ക്കു മുമ്പ് ടാറ്റ പുറത്തിറക്കിയ സിയേറ ഡീലര്‍ഷിപ്പുകളിലേക്ക് എത്തി തുടങ്ങിയിട്ടേയുള്ളൂ. അതിനിടെയാണ് ലോകജേതാക്കളായതിന്റെ ആവേശം കെട്ടടങ്ങും മുമ്പേ ചൂടന്‍ സമ്മാനമായി ക്രിക്കറ്റ് ടീമിന് സിയേറ ലഭിക്കുന്നത്. താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക ജനുവരിയിലാണ്. അതേസമയം വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ചിത്രത്തില്‍ ടാറ്റ സണ്‍സ് ആന്റ് ടാറ്റ മോട്ടോഴ്സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ മോട്ടോഴ്സ് എംഡി ശൈലേഷ് ചന്ദ്ര എന്നിവരും ഉണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയിലെ ഐതിഹാസിക മോഡലാണ് ടാറ്റയുടെ സിയേറ. കാബിനിലെ ആഡംബര ഫീച്ചറുകളുടെ കാര്യത്തിലും സിയേറ ഒട്ടും പിന്നിലല്ല. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് ടാറ്റ സിയേറയിലുള്ളത്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍. 11.49 ലക്ഷം രൂപ മുതല്‍ 21.29 ലക്ഷം രൂപ വരെയാണ് ടാറ്റ സിയേറയുടെ എക്സ് ഷോറൂം വില.
ലോകചാമ്പ്യന്മാര്ക്ക് സിയേറ സമ്മാനിച്ച് ടാറ്റ മോട്ടോഴ്സ്
