ഒരായുസ്സ് ജീവിക്കാന്‍ പോന്ന വലിയ ശമ്പളം. ഒറ്റ വര്‍ഷത്തെ ജോലി. കരാര്‍ ഒപ്പിടുന്നോ? കരണ്‍ കരേഫര്‍ ഒന്നുമാലോചിച്ചില്ല. മുന്‍ ജോലിയിടം സമ്മാനിച്ച അപമാനത്തിന്റെ ഭാരത്തില്‍നിന്ന അവന്‍ തലയാട്ടി. പിന്നെ ഒപ്പിട്ടു. ആ ഒപ്പ് കരണിന്റെ ജീവിതത്തെ കൊണ്ടുപോയത് ഉത്തരധ്രുവത്തിലെ ഒറ്റപ്പെട്ട ഇടത്തേക്ക്. ബെന്യാമിന്റെ ആടുജീവിതത്തെപ്പോലെ തീവ്രവും ഓരോ നിമിഷവും സംഭ്രമജനകവുമായ അനുഭവത്തിലേക്ക്, കരണിന്റെ മകള്‍ കുഞ്ഞു ടിയമോള്‍കുടി വായനക്കാരന് മറ്റൊരു നോവലിലും കാണാത്തത്ര വൈകാരികമായ അനുഭവം സമ്മാനിക്കുന്നു. ഡിറ്റക്ടീവ് വേലന്‍ പൗലോസിന്റെ സ്രഷ്ടാവില്‍നിന്ന് ഒരു അത്യുജ്ജ്വല വായനാനുഭവം. […]
തണുത്ത കാലാവസ്ഥയും വിഷാദവും
തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്നാണ് വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവന്‍ അലസത, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയാവുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. രാവിലെയും വൈകുന്നേരവും ഇളം വെയില്‍ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്‌ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെയും ഉത്പാദനം മെച്ചപ്പെടുന്നു. മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത […]
സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന് ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് സുപ്രീംകോടതി
സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന് ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് സുപ്രീംകോടതി. സൈനീകരുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മൂന്നുസേനകളുടെയും ആസ്ഥാനങ്ങൾ കൂടിയാലോചിച്ച് ഗുണപരമായ തീരുമാനത്തിൽ എത്തിയെന്നും പ്രതിരോധ, ധനകാര്യ മന്ത്രിമാരുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും അഡീ. സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അവരുടെ അഭ്യർഥിന മാനിച്ചാണ് ആറാഴ്‌ച സമയം നൽകിയത്.
മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ കിഫ്ബിക്ക് ആശ്വാസം
മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ കിഫ്ബിക്ക് ആശ്വാസം. മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിൽ മൂന്ന് മാസത്തേക്ക് സ്റ്റേ നൽകി ഹൈക്കോടതി. ഇഡി അഡ്ജുഡിക്കേറ്റിംങ് അതോറിറ്റിയുടെ നോട്ടീസിനാണ് സ്റ്റേ നൽകിയിരിക്കുന്നത്. ഇഡി നടപടിക്കെതിരെ കിഫ്ബി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് മൂന്നു മാസത്തേക്കാണ് സ്റ്റേ. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്.
നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത
നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സർക്കാർ ഉടൻ അപ്പീൽ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതി മാർട്ടിന്‍റെ വീഡിയോയ്ക്ക് എതിരെ സർക്കാർ നടപടി എടുക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്‍റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്.
സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു
സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിനു പരിക്കേറ്റു. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. തുടർന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി എം.ബി. രാജേഷ്
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി എം.ബി. രാജേഷ്. കോടിക്കണക്കിനു ആളുകളുടെ ഉപജീവനത്തിനുനേരെയുള്ള യുദ്ധമാണ് മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂലി കൊടുക്കാതെയും വൻ തോതിൽ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചും ഒക്കെയാണ് ഈ പദ്ധതി ഇല്ലാതാക്കാൻ കഴിഞ്ഞ പത്തുവർഷമായി ബിജെപി സർക്കാർ ശ്രമിച്ചിരുന്നത്. മാസങ്ങൾ കൂലി കൊടുക്കാതെ കുടിശ്ശിക വരുന്നതോടെ തൊഴിലാളികൾക്ക് താൽപ്പര്യം ഇല്ലാതായി ജോലിക്ക് വരാതെയാകും എന്നായിരുന്നു കണക്കുകൂട്ടിയത്. .ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ […]
ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എം പി
ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും എൻകെ പ്രമചന്ദ്രൻ എംപി. കേരള സർക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി. അതേസമയം ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും ജോസ് കെ […]
കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് പ്രദർശനാനുമതി നൽകാത്തത് കേന്ദ്രസർക്കാരിന്റെ ബോധപൂർവ്വമായ ഇടപെടൽ മൂലമാണെന്നും കേന്ദ്രം വിലക്കിയ മുഴുവൻ ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുൻ നിശ്ചയപ്രകാരമുള്ള മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി സജി ചെറിയാൻ നിർദേശം നൽകി. കേന്ദ്രസർക്കാരിന്റേത് ജനാധിപത്യവിരുദ്ധ സമീപനമാണെന്നും മന്ത്രി പറഞ്ഞു. കൊൽക്കത്ത മേളയിൽ പ്രതിസന്ധി ഉണ്ടായപ്പോൾ മമത ബാനർജി എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. സമാനമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ അക്കാദമി ചെയർമാന് നിർദേശം നൽകിയത്. അതേസമയം, […]
