ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്നും ചർച്ച വന്നാൽ ആർഎസ്പി അഭിപ്രായം അറിയിക്കുമെന്നും എൻകെ പ്രമചന്ദ്രൻ എംപി. കേരള സർക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രൻ ദില്ലിയിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് മുന്നണി നേതാക്കൾ. എന്നാൽ ഇടതുമുന്നണിയിൽ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി. അതേസമയം ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്നും പാലായിലടക്കം മധ്യകേരളത്തിൽ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എം പി
