ഇന്ത്യന്‍ ടെലികോം വിപണിയിലെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി പ്രമുഖ ടെലികോം ഓപ്പറേറ്ററായ വൊഡാഫോണ്‍ ഐഡിയ. റീബ്രാന്‍ഡിംഗിന്റെ ഭാഗമായി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോ ഡിസൈനും കമ്പനി പുറത്തിറക്കി. ഇതിനൊപ്പം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി കമ്പനി ഒപ്പം ചേര്‍ത്തു. കേരളത്തില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ടെലികോം ബ്രാന്‍ഡാണ് വൊഡാഫോണ്‍ ഐഡിയ. വൊഡാഫോണിനും തുടര്‍ന്ന് ‘വി’ക്കും കേരള വിപണിയില്‍ ശക്തമായ കസ്റ്റമര്‍ ബേസ് നിലവിലുണ്ട്. 4ജി നെറ്റ്വര്‍ക്ക് ശാക്തീകരണവും 5ജി സേവനങ്ങള്‍ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വലിയ തുകയുടെ നെറ്റ്വര്‍ക്ക് നവീകരണങ്ങളും നടക്കുന്നതിനിടയിലാണ് ഈ പ്രചാരണം.
