ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി എം.ബി. രാജേഷ്. കോടിക്കണക്കിനു ആളുകളുടെ ഉപജീവനത്തിനുനേരെയുള്ള യുദ്ധമാണ് മോദി സർക്കാർ അഴിച്ചുവിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൂലി കൊടുക്കാതെയും വൻ തോതിൽ കുടിശ്ശിക വരുത്തിയും തൊഴിൽദിനം വെട്ടിക്കുറച്ചും ഒക്കെയാണ് ഈ പദ്ധതി ഇല്ലാതാക്കാൻ കഴിഞ്ഞ പത്തുവർഷമായി ബിജെപി സർക്കാർ ശ്രമിച്ചിരുന്നത്. മാസങ്ങൾ കൂലി കൊടുക്കാതെ കുടിശ്ശിക വരുന്നതോടെ തൊഴിലാളികൾക്ക് താൽപ്പര്യം ഇല്ലാതായി ജോലിക്ക് വരാതെയാകും എന്നായിരുന്നു കണക്കുകൂട്ടിയത്. .ഗ്രാമീണമേഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കി 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎ)യുടെ ഇരുപതാംവർഷത്തിൽ അതിന്റെ പേരും രൂപവും സ്വഭാവവും മാറ്റാൻ കേന്ദ്രത്തിന്റെ പുതിയ ബിൽ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി എം.ബി. രാജേഷ്
