ഒരായുസ്സ് ജീവിക്കാന്‍ പോന്ന വലിയ ശമ്പളം. ഒറ്റ വര്‍ഷത്തെ ജോലി. കരാര്‍ ഒപ്പിടുന്നോ? കരണ്‍ കരേഫര്‍ ഒന്നുമാലോചിച്ചില്ല. മുന്‍ ജോലിയിടം സമ്മാനിച്ച അപമാനത്തിന്റെ ഭാരത്തില്‍നിന്ന അവന്‍ തലയാട്ടി. പിന്നെ ഒപ്പിട്ടു. ആ ഒപ്പ് കരണിന്റെ ജീവിതത്തെ കൊണ്ടുപോയത് ഉത്തരധ്രുവത്തിലെ ഒറ്റപ്പെട്ട ഇടത്തേക്ക്. ബെന്യാമിന്റെ ആടുജീവിതത്തെപ്പോലെ തീവ്രവും ഓരോ നിമിഷവും സംഭ്രമജനകവുമായ അനുഭവത്തിലേക്ക്, കരണിന്റെ മകള്‍ കുഞ്ഞു ടിയമോള്‍കുടി വായനക്കാരന് മറ്റൊരു നോവലിലും കാണാത്തത്ര വൈകാരികമായ അനുഭവം സമ്മാനിക്കുന്നു. ഡിറ്റക്ടീവ് വേലന്‍ പൗലോസിന്റെ സ്രഷ്ടാവില്‍നിന്ന് ഒരു അത്യുജ്ജ്വല വായനാനുഭവം. ‘കരേഫര്‍ കോണ്‍ട്രാക്റ്റ്’. ഡേവിഡ് വര്‍ഗ്ഗീസ്. മനോരമ ബുക്‌സ്. വില 342 രൂപ.
കരേഫര്‍ കോണ്‍ട്രാക്റ്റ്
