എസ്‌യുവി വിഭാഗത്തില്‍ ബോള്‍ഡ് ഡിസൈന്‍, നൂതനമായ സുഖസൗകര്യങ്ങള്‍, മികച്ച സാങ്കേതികവിദ്യ, അതുല്യമായ ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഓള്‍-ന്യൂ എംജി ഹെക്ടര്‍ കൊച്ചിയില്‍ പുറത്തിറക്കി. 20 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന പുതിയ ഹെക്ടറില്‍ മുന്നിലും പുറകിലുമായി ബമ്പറില്‍ വന്ന പുതിയ ഡിസൈന്‍, ഗ്രില്‍ ഡിസൈന്‍, പുതിയ അലോയ് വീലുകള്‍ എന്നിവയുള്ള ശ്രദ്ധേയമായ പുറംഭാഗമാണ് പ്രധാന സവിശേഷത. സെലാഡണ്‍ ബ്ലൂ, പേള്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഇന്റീരിയറില്‍ ലഭ്യമാണ്. 5 സീറ്റര്‍ ട്രിമ്മില്‍ ഡ്യുവല്‍ ടോണ്‍ ഐസ് ഗ്രേ തീമും 6, 7 സീറ്റര്‍ ട്രിമ്മുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ അര്‍ബന്‍ ടാനും ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പരിധിയില്ലാത്ത കിലോമീറ്ററുകളുള്ള മൂന്ന് വര്‍ഷത്തെ വാറന്റി, മൂന്ന് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സ്, മൂന്ന് ലേബര്‍-ഫ്രീ ആനുകാലിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് 3+3+3 പാക്കേജ് ഉള്‍ക്കൊള്ളുന്ന എം.ജി ഷീള്‍ഡ് പാക്കേജും എം.ജി ഓഫര്‍ ചെയ്യുന്നു.
