നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ ‘ജയിലര്‍ 2’. 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ എന്ന ചിത്രത്തിന്റെ തുടര്‍ഭാഗമായാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി നടി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെന്നിന്ത്യന്‍ സ്‌റ്റൈലിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നടി വിദ്യ ബാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. ജയിലറില്‍ ഐറ്റം ഡാന്‍സില്‍ രജനികാന്തിനൊപ്പം തമന്നയാണ് എത്തിയത്.
‘ജയിലര്‍ 2’ല്‍ ഐറ്റം ഡാന്‍സുമായി നോറ ഫത്തേഹി
