സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും 13നാണ് വോട്ടെണ്ണൽ. തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് വാർഡുകളിലും തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന സ്ഥാനാർത്ഥികളായിരുന്നവർക്ക് മത്സരിക്കാൻ തടസ്സമില്ല. പുതുതായി മത്സരിക്കുന്നവർക്ക് ഈ മാസം 24 വരെ പത്രിക നൽകാം.
തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്
