വിസി നിയമനത്തിലെ സമവായം ഗവർണർ രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഇക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. വലിയ തർക്കത്തിനൊടുവിലെ സർക്കാർ- ഗവർണർ ഒത്തുതീർപ്പിന് പിന്നിൽ അന്തർധാര ഉണ്ടെന്നാണ് കോൺഗ്രസ് പ്രതികരണം.
വിസി നിയമനത്തിലെ സമവായം ഗവർണർ രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ചു
