നവംബറില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 73 ശതമാനം കുറവ്. ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 14.7 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ് ഒക്ടോബറില്‍ ഇന്ത്യയിലെത്തിയത്. നവംബറില്‍ ഇത് 4 ബില്യന്‍ ഡോളറായി (ഏകദേശം 36,000 കോടി രൂപ) കുറഞ്ഞു. 2025ല്‍ ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് മുന്‍വര്‍ഷത്തേക്കാള്‍ ഇറക്കുമതി വര്‍ധിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതി 60 ശതമാനം ഇടിഞ്ഞ് 1.1 ബില്യന്‍ ഡോളറിലെത്തി. രാജ്യത്തിന്റെ ആകെ ഇറക്കുമതിയില്‍ 62.7 ബില്യന്‍ ഡോളറിന്റെ കുറവാണ് സ്വര്‍ണവും വെള്ളിയും സൃഷ്ടിച്ചത്. ഒക്ടോബറിനേക്കാള്‍ 18 ശതമാനവും മുന്‍വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനവും കുറവ്. അതേസമയം, നവംബറിലെ കണക്കുകളില്‍ കുറവുണ്ടായെങ്കിലും ഇക്കൊല്ലത്തെ സ്വര്‍ണ ഇറക്കുമതി റെക്കോഡാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയിലെത്തിയത് 47.6 ബില്യന്‍ ഡോളറിന്റെ (4.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ ഇറക്കുമതിയാണ് ഇതെന്നും വിദഗ്ധര്‍ പറയുന്നു.
സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു
