പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘രാജാസാബി’ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘സഹാന..സഹാന’ എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസും നിധി അഗര്‍വാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീതസംവിധായകന്‍ തമന്‍ ഒരുക്കിയ ഗാനം വിശാല്‍ മിശ്രയും തമന്‍ എസും ശ്രുതി രഞ്ജനിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിര്‍മ്മല്‍ എം.ആര്‍ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ ‘റിബല്‍ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് പ്രണയഗാനം പുറത്തുവിട്ടത്. മാരുതി സംവിധാനം ചെയ്യുന്ന ദ രാജാസാബ് ഹൊറര്‍ കോമഡി ഫാന്റസി ചിത്രമാണ്. നിധി അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ […]
‘കരിമി’ ചിത്രത്തില്‍ പുതുമുഖം ആര്‍ദ്ര സതീഷ്
ഹാഫ് ലൈറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നന്ദു പാലക്കാട് നിര്‍മ്മിച്ച് സുനില്‍ പുള്ളോട് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ‘കരിമി’ എന്ന ഫാന്റസി ചിത്രത്തില്‍ പുതുമുഖം ആര്‍ദ്ര സതീഷ് നായികയാവുന്നു. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ ഒരുക്കുന്ന ഈ സിനിമ, ബാല്യം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. […]
‘ഇന്‍സ്പയറിങ് ഡിസംബര്‍’ ഓഫറുമായി കിയ ഇന്ത്യ
2025 ഡിസംബറില്‍ ‘ഇന്‍സ്പയറിങ് ഡിസംബര്‍’ എന്ന പേരില്‍ കിയ ഇന്ത്യ രാജ്യത്തുടനീളം വില്‍പ്പന കാമ്പെയ്ന്‍ ആരംഭിച്ചു. തിരഞ്ഞെടുത്ത കിയ കാറുകള്‍ക്ക് 3.65 ലക്ഷം വരെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ സെല്‍റ്റോസ്, സോണെറ്റ്, സിറസ്, കാരന്‍സ് ക്ലാവിസ് (ഐസിഇ, ഇവി രണ്ടും), പ്രീമിയം കിയ കാര്‍ണിവല്‍ എന്നിവ ഉള്‍പ്പെടുന്നു. ഓരോ മോഡലും വ്യത്യസ്ത ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാമ്പെയ്നിന് കീഴില്‍ കിയ ഇന്ത്യ നിരവധി ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്, അതില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് […]
രഹസ്യ ഭൂഖണ്ഡങ്ങള്‍
ഓരോ വ്യക്തിയുടെയും ജീവിതം തുന്നിക്കൂട്ടിയിരിക്കുന്ന ചരടുകള്‍ നോക്കിയാലറിയാം അതിന്റെ ബലവും ശക്തിയും നിറവും. ഏതു രഹസ്യ ഭൂഖണ്ഡങ്ങള്‍ താണ്ടിപ്പോയാലും ജന്മംകൊണ്ട് സ്ഥാപി ക്കപ്പെട്ട അസ്തിത്വത്തില്‍നിന്ന് മോചനം നേടാനാവുമോ എന്ന ചോദ്യ മാണ് ഈ നോവല്‍ ഉന്നയിക്കുന്നത്. ജാതിയും മതവും നിറവും ചുറ്റിക്കെട്ടി വരിഞ്ഞുമുറുക്കി നിങ്ങളുടെ എല്ലാ സര്‍ഗ്ഗാത്മകപ്രകാ ശനങ്ങളെയും തടഞ്ഞുനിര്‍ത്തുന്ന ഏതോ കര്‍മ്മപാപം.ഇതിനെ പൊട്ടിച്ച് മലവെള്ളപ്പാച്ചില്‍പോലെ ഒഴുകുന്ന ഒരു ജീവിതത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഈ നോവല്‍. ഇതില്‍ നമുക്ക് ചുറ്റും കാണുന്ന പ്രകൃതിയും മനുഷ്യരും പൂക്കളും തോടുകളും വഴികളും […]
മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍
ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീന്‍. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിര്‍ണായകമാണ്. മുട്ടയാണ് പ്രോട്ടീന്റെ മികച്ച ഉറവിടമായി കണക്കാക്കുന്നത്. എന്നാല്‍ മുട്ടയില്‍ ഉള്ളതിനെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികളുമുണ്ട്. നമ്മുടെ സാമ്പാറിലും കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂണുകളില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണില്‍ നിന്ന് ഏകദേശം […]
സായാഹ്ന വാര്‍ത്തകള്‍ ഡിസംബര്‍ 18, വ്യാഴാഴ്ച
തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാന്‍ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാന്‍ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന് പേര് മാറ്റുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള […]
സ്വര്‍ണവിലയില്‍ വര്‍ധന, പവന് 99,280 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍ വില 98,880 രൂപയായി ഉയര്‍ന്നു. ഡിസംബര്‍ 15ന് റെക്കോഡ് ഉയരമായ 99,280 രൂപയിലെത്തിയ ശേഷം വില കുറച്ച് താഴ്ന്നിരുന്നു. പിന്നീട് വീണ്ടും ഉയരുന്ന ട്രെന്റാണ് കാണിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 25 രൂപ കൂടി 10,165 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,915 രൂപയാണ്, 20 രൂപയുടെ വര്‍ധന. […]
6-7 ട്രെന്റിനെ ഏറ്റെടുത്ത് ഗൂഗിളും
കുറച്ചു മാസങ്ങളായി ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രന്റാണ് 6-7. ഇപ്പോളിതാ ഗൂഗിളും ഈ ട്രെന്റിനെ ഏറ്റെടുത്തിരിക്കുകയാണ്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6-7′, അല്ലെങ്കില്‍ ’67’ എന്നു ടൈപ്പ് ചെയ്താല്‍ മുഴുവന്‍ സ്‌ക്രീനും ഷേക്ക് ചെയ്യും. ഇത് കുറച്ചു നിമിഷത്തേക്ക് നിലനില്‍ക്കുകയും ശേഷം സ്‌ക്രീന്‍ നോര്‍മലാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വൈറലായ ഒരു മീംമാണ് 6-7. ആല്‍ഫ ജെനറേഷനിലെ കുട്ടികളാണ് 67 ട്രെന്റ് കൂടുതലായും ഉപയോഗിക്കുന്നത്. ഫിലാഡല്‍ഫിയന്‍ റാപ്പര്‍ സ്‌ക്രില്ലയുടെ 2024ല്‍ പുറത്തിറങ്ങിയ […]
ഇന്ദ്രജിത്തും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും
ഇന്ദ്രജിത്തും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് പുതിയ പ്രൊജക്റ്റിനെ പറ്റിയുള്ള സൂചന നല്‍കുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ലിജോയുടെ പ്രഖ്യാപനം. ‘ഡബിള്‍ ബാരല്‍ ആയിരുന്നു ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം. എന്റെ അടുത്ത സിനിമയില്‍ ഒരു സര്‍പ്രൈസിനായി നമ്മള്‍ കൈകോര്‍ക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകള്‍’, എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റ്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഇന്ദ്രജിത്ത് […]
‘ഐ ആം ഗെയിം’ ചിത്രത്തില്‍ കയാദു ലോഹര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി മലയാളത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ഒരു കാസ്റ്റിംഗ് കൂടി പ്രഖ്യാപിച്ചു. കയാദു ലോഹര്‍ ആണ് അത്. പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി […]
